ഗള്‍ഫുകാരന്റെ ഭാര്യയും കടയിലെ ജീവനക്കാരിയുമായ യുവതിയേയും കൊണ്ട് ബേക്കറി ഉടമ ഒളിച്ചോടി... വിവാഹിതനും എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവിന്റേയും സാഹസം

ബേക്കറി ഉടമ ഗള്‍ഫുകാരന്റെ ഭാര്യയോട് കടക്കാരന്‍ ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല. കടയിലെ ജീവനക്കാരിയുമായി ഒളിച്ചോടി. വൈക്കം ഉദയനാപുരതത് ബേക്കറി നടത്തിവന്ന വിവാഹിതനും എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവുമായ യുവാവിനൊപ്പം കടയിലെ ജീവനക്കാരിയായ യുവതി ഒമ്പതു വയസ്സുള്ള മകളുമായാണ് കടന്നുകളഞ്ഞത്. തനിക്ക് പുതിയ ഒരു തൊഴില്‍ പരിശീലനം നടത്താന്‍ പണം വേണമെന്ന് പറഞ്ഞ് ഭാര്യയില്‍ നിന്ന് മുപ്പതിനായിരം രൂപ വാങ്ങുകയും ഭാര്യയുടെ പേരിലുള്ള കാര്‍ തലയാളം സ്വദേശിയ്ക്ക് പണയം വച്ച് നാല്‍പതിനായിരം രൂപ കൂടിയും സംഘടിപ്പിച്ച ശേഷമാണ് ഇയാള്‍ കാമുകിയുമായി മുങ്ങിയത്.
ബേക്കറിയിലെ ജീവനക്കാരി ഒരു മാസത്തോളമായി കടയില്‍ വരാറില്ലായിരുന്നു. ഭര്‍ത്താവ് പരിശീലനം കഴിഞ്ഞ് പുതിയ തൊഴിലില്‍ പ്രാവീണ്യം നേടിവരുമെന്ന് കരുതി ബേക്കറി ഉടമയുടെ ഭാര്യ കാത്തിരിക്കേയാണ് കാര്‍ പണയത്തിന് എടുത്ത ആള്‍ കാറിലെ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയിച്ച് വീട്ടിലെത്തിയത്. കാര്‍ പണയം വച്ച് 40000 രൂപ എടുത്തെന്നറിഞ്ഞപ്പോള്‍ സംശയം തോന്നി. കടയിലെ ജീവനക്കാരിയെ കാണാനില്ലെന്ന് കൂടി അറിഞ്ഞതോടെ കാര്യങ്ങള്‍ മനസിലായത്.
ബേക്കറി ജീവനക്കാരിയുടേത് പ്രണയ വിവാഹമായിരുന്നു. ഭാര്യ മകളുമായി ഒളിച്ചോടിയെന്ന വിവരം അറിഞ്ഞ് വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ബേക്കറി ഉടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ് പോലീസ്.
https://www.facebook.com/Malayalivartha