ജയസൂര്യയുടെ ബോട്ട് ജെട്ടിയും മതിലും നഗരസഭ പൊളിച്ചടുക്കുന്നു; കായല്‍ കയ്യേറി നിര്‍മിച്ചതിനെ തുടര്‍ന്നാണ് നടപടി, താരം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല

നടന്‍ ജയസൂര്യ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ഞെട്ടിയും മതിലും കൊച്ചി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കി. ചെലവന്നൂര്‍ കായല്‍ കയ്യേറിയാണ് താരം ഇവ നിര്‍മിച്ചത്. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തള്ളിയിരുന്നു. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചുറ്റുമതില്‍ നിര്‍മ്മിച്ചത് പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെയാണ് ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. താന്‍ സ്ഥലം വാങ്ങുന്നതിന് മുമ്പ് അവിടം മണ്ണിട്ട് നികത്തിയതായിരുന്നെന്ന് മുമ്പ് ജയസൂര്യ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാ കായലുകളുടെയും തീരത്ത് ഇത്തരത്തില്‍ കയ്യേറിയ സ്ഥലങ്ങളുണ്ടെന്നും താരം പറഞ്ഞിരുന്നു.
നിയമനടപടികളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ജയസൂര്യ പറഞ്ഞു. വീട് കയ്യേറി നിര്‍മിച്ചതാണെന്ന് തെളിഞ്ഞാലും പൊളിക്കാന്‍ തയ്യാറാണ്. ഞാനേതെങ്കിലും ഫഌറ്റിലേക്കോ മറ്റോ താമസം മാറാമെന്ന് രണ്ട് മാസം മുമ്പ് താരം വ്യക്തമാക്കിയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസില്‍ സാധാരണക്കാരന് നീതി നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അത് പോലെ തന്നെയാണ് ജീവിതത്തിലുമെന്ന് താരം മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മുമ്പ് തന്റെ വീടിന് അടുത്തുള്ള റോഡില്‍ കുണ്ടും കുഴിയും ഉണ്ടായതിനെ തുടര്‍ന്ന് ജയസൂര്യ സ്വന്തം ചെലവില്‍ റോഡ് നന്നാക്കിയത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha