ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് ആശ്വാസം

സുപ്രീംകോടതിയുടെ വിമര്‍ശനത്തെ അവഗണിച്ച് ഭരണപക്ഷവും പ്രതിരക്ഷവും കൈകോര്‍ത്ത് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം സുഗമമാക്കുന്നതിനുള്ള നിയമം ഐക്യകണ്‌ഠേന പാസാക്കി. സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ആരോപണം ഉന്നയിച്ചെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അത് തള്ളി. പ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ നിയമ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ബില്‍ പാസാക്കിയത്.
ചട്ടം ലംഘിച്ച് ഇരു കോളജുകളും 135 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതു ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. തൊട്ട് പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha