എല്ലാം വെറുതെയാകുമോ? ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് എന്തിനെന്ന് സുപ്രീം കോടതി ; കോണ്‍ഗ്രസ് അഭിഭാഷകര്‍ ഹാജരാകരുതെന്ന് കോണ്‍ഗ്രസ്

പണക്കാരനെ മാത്രം കുടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ അനുവദിച്ചതിന് പിന്നിലെ യുക്തി എന്തെന്ന് കോടതി ചോദിച്ചു. ബാറുകള്‍ പൂട്ടുന്നതിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം.
കേസ് നാളത്തേക്ക് മാറ്റി. ബാറുടമകളുടെ ഹര്‍ജിക്കെതിരേ സര്‍ക്കാര്‍ നല്കിയ തടസ ഹര്‍ജിയും കോടതി വ്യാഴാഴ്ച പരിഗണിക്കും.
ബാര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നുവെച്ചു ബാറുകള്‍ പൂട്ടാന്‍ ആവശ്യപ്പെടുന്നത് അനീതിയാണെന്നും ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത്.
സെപ്റ്റംബര്‍ 12-നകം സംസ്ഥാനത്തെ ബാറുകള്‍ പൂട്ടണമെന്നാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച രാത്രിയോടെ സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴുകെയുള്ളവ പൂട്ടേണ്ടി വരും.
അതേസമയം ബാറുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസുകാരായ അഭിഭാഷകര്‍ ഹാജരാകരുതെന്ന് കെപിസിസി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗത്വമുള്ളവര്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നത് പാര്‍ട്ടി വിരുദ്ധമാണെന്നും കെപിസിസി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha