കാശ്‌മീര്‍ പ്രളയത്തില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും നാട്ടിലെത്തിച്ചു : ചെന്നിത്തല

പ്രളയം രൂക്ഷമായ ജമ്മുകാശ്‌മീരില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും നാട്ടില്‍ എത്തിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശ്രീനഗറിലെ ബിര്‍ജു ഹോട്ടലില്‍ കുടുങ്ങിയ എട്ടംഗ സംഘത്തെയും നാട്ടില്‍ എത്തിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തിലാണ് ബിര്‍ജു ഹോട്ടലില്‍ കുടുങ്ങിയവരെക്കുറിച്ച് വിവരം ലഭിച്ചത്.
ഇതോടെ സര്‍ക്കാര്‍ കണക്കിലെ മുഴുവന്‍ മലയാളികളും തിരിച്ചെത്തിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു.ശ്രീനഗര്‍ വമാനത്താവളത്തിലും ഡല്‍ഹിയിലും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂമുകള്‍ കുറച്ചു ദിവസം കൂടി പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
സര്‍ക്കാര്‍ കണക്കില്‍ പെടാത്ത ആരെങ്കിലും കാശ്‌മീരില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അവരെ കൂടെ നാട്ടിലെത്തിക്കാനാണ് കണ്‍ട്രോള്‍ റൂമുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha