ഇത് സിങ്കം സ്റ്റൈല്‍... വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അന്‍പതിനായിരം രൂപയോ പാരിതോഷികം

വൈദ്യുതി മോഷണം ഒരു ശീലമാക്കിയവരെ പിടികൂടാന്‍ സിങ്കം നേരിട്ടിടപെടുന്നു. വമ്പന്മാര്‍ കോടികളുടെ വൈദ്യുതി മോഷണം നടത്തുമ്പോഴും നിര്‍ജീവമായിരുന്നു വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ് വകുപ്പ്. എന്നാല്‍ വിജിലന്‍സ് മോധാവിയായി ഋഷിരാജ് സിംഗ് വന്നതോടെ കഥ മാറി.
വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അന്‍പതിനായിരം രൂപയോ പാരിതോഷികം നല്‍കുമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു. വൈദ്യുതി മോഷണം നടത്തുന്നവര്‍ എത്ര വലിയവരായാലും പിടികൂടുമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിറവത്ത് 72 ലക്ഷത്തിന്റെ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ എജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ഒഫ് അക്വാകള്‍ച്ചര്‍ വക ഹാച്ചറിയിലെ 7.85 ലക്ഷം രൂപയുടെ വൈദ്യുതി ദുരുപയോഗവും കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും ചെറുതും വലുതുമായ മോഷണങ്ങള്‍ പിടികൂടി പിഴ ചുമത്തുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha