മനോജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; വിക്രമനെ രക്ഷപെടാനും ഒളിവില്‍ കഴിയാനും സഹായിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനും പാട്യം സോഷ്യല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എംഡിയുമായ ചപ്ര പ്രകാശനാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ മുഖ്യപ്രതി വിക്രമനെ സംഭവ സ്ഥലത്തു നിന്നും രക്ഷപെടാനും തുടര്‍ന്ന് ഒളിവില്‍ കഴിയാനും സഹായിച്ചത് പ്രകാശനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
മനോജിനെ വെട്ടികൊലപ്പെടുത്തിയ ശേഷം സ്ഥലത്തു നിന്നും വിക്രമനെ പാട്യം സോഷ്യല്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാഹനത്തിലാണ് പ്രതി രക്ഷപെടുത്തിയത്. ബോംബെറിയുന്നതിനിടെ ശരീരത്ത് പരിക്കേറ്റ വിക്രമനെ ചികിത്സയ്ക്കായി ആദ്യം സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കണ്ണൂരിലും പയ്യന്നൂരിലുമായി ഒന്‍പത് ദിവസം ഒളിവില്‍ കഴിഞ്ഞ വിക്രമനെ വേഷം മാറി കോടിതിയില്‍ കീഴടങ്ങാനും പ്രകാശന്‍ സഹായിച്ചുവെന്ന് കണ്ടെത്തി.
സിപിഎം നേതാവായ രാമചന്ദ്രനും കേസില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha