ഫൈവ് സ്റ്റാര്‍ ബാറുകളെ സംരക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്പ്പിച്ചു

ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായമാകുമെന്നിരിക്കേ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകളെ സംരക്ഷിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ അനുവദിച്ചത് കേന്ദ്ര മാനദണ്ഡം അനുസരിച്ചെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അതേസമയം പൂട്ടിയ ബാറുകള്‍ക്കെതിരെ കര്‍ശന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മദ്യനയം അനുസരിച്ചാണ്. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയെന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണു ബാറുകള്‍ അടച്ചുപൂട്ടുന്നതെന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുക. ബാറുടമകളുടെ വാദങ്ങളില്‍ കഴമ്പില്ല. മദ്യവില്‍പ്പന മൗലികാവകാശമല്ലെന്നും മദ്യം വില്ക്കാനുള്ള അനുമതി വേണമെന്ന ആവശ്യം ന്യായമല്ലെന്നും സര്‍ക്കാര്‍ അറിയിക്കും.
മദ്യലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ആദ്യപടിയാണിത്. ബാറുകള്‍ക്ക് നല്കിയത് താല്ക്കാലിക ലൈസന്‍സ് മാത്രമാണ്. മദ്യവില്പനയുടെ മൊത്തക്കച്ചവടം ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കും.
സംസ്ഥാനത്തെ 292 ബാറുകള്‍ 30 വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത്.
എന്നാല്‍ കേന്ദ്ര നിയമമനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന സര്‍ക്കാരിന്റെ വാദം എത്രത്തോളം നിലനില്‍ക്കുമെന്ന് കണ്ടറിയാം. കാരണം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ നിര്‍ബന്ധമല്ലെന്ന് അടുത്തിടെ കേന്ദ്രം തന്നെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha