സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ കൊലപാതക രാഷാട്രീയം അവസാനിപ്പിക്കണം : പന്ന്യന്‍ രവീന്ദ്രന്‍

സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലപാതകത്തിന്റെ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി.
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അടക്കമുള്ള കൊലപാതകങ്ങള്‍ കോണ്‍ഗ്രസിനാണ് വോട്ടാകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പുതിയ സംഭവം യുഡിഎഫിന് ഗുണം ചെയ്യുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha