38 കിലോ മയില്‍പ്പീലി കടത്താന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സിംഗപൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കിലോ മയില്‍പ്പീലി പിടികൂടി. മയില്‍പ്പീലി കടത്താന്‍ ശ്രമിച്ച ചെന്നൈ സ്വദേശി മുഹമ്മദ് അലി യൂസഫിനെയാണ് കസ്റ്റംസ് പിടികൂടിയത്. ചൊവ്വാഴ്‌ച രാവിലെയായിരുന്നു സംഭവം.
ഇയാളൊപ്പമുണ്ടായിരുന്ന സഹയാത്രികനെ ചോദ്യം ചെയ്‌തു വരുന്നു. ടൈഗര്‍ എയര്‍വേയ്‌സ് ഫ്‌ളൈറ്റില്‍ സിംഗപ്പൂരിലേയ്‌ക്ക് പോകാന്‍ വന്നവരായിരുന്നു ഇവര്‍. സിംഗപ്പൂരില്‍ മയില്‍പ്പീലിയ്‌ക്ക് വലിയ വില ലഭിക്കുമെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ്.കെ. ശ്രീനിവാസ് പറഞ്ഞു. വസ്‌ത്രനിര്‍മാണത്തിനും അലങ്കാരവസ്‌തുക്കള്‍ നിര്‍മിക്കുന്നതിനുമാണ് മയില്‍പ്പീലി ഉപയോഗിക്കുന്നത്. മയില്‍പ്പീലി വിദേശത്തേയ്‌ക്ക് കടത്താന്‍ ശ്രമിച്ച കുറ്റത്തിനു പുറമേ വനസംരക്ഷണ നിയമം സെക്ഷന്‍ 48 -ാം വകുപ്പനുസരിച്ചും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ സാധ്യതയുണ്ട്.
മയിലുകളെ കൊല്ലുന്നതും മയില്‍പ്പീലികള്‍ വില്‍ക്കുന്നതും ഈ വകുപ്പനുസരിച്ച് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha