ചങ്ങനാശേരിയില്‍ വൈദികന് നേരെ ആക്രമണം, നാളെ താലൂക്ക് ഹര്‍ത്താല്‍

ചങ്ങനാശേരി വെരൂരില്‍ വൈദികനു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പരിക്കേറ്റ വെരൂര്‍ പള്ളിയിലെ ഫാദര്‍ ടോം കൊറ്റത്തലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. ഇടവക ഡയറക്റ്ററിയുടെ ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനെ വീട്ടില്‍ എത്തിച്ച് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. വൈദികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ പൊരാവലി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha