അമ്മയും മക്കളും ആത്മഹത്യചെയ്‌തത് പ്രത്യേക സംഘം അന്വേഷിക്കും

കോട്ടായിയില്‍ അമ്മയും ഇരട്ടകളായ ആണ്‍മക്കളും വീടിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നതിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.
കോട്ടായി വറോട് ഗോകുലത്തില്‍ മാധവിക്കുട്ടി (80), മക്കളായ വിനോദ് (38), പ്രമോദ് (38) എന്നിവരെ രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ 40 സെന്റ് ഭൂമി ബ്ലേഡുകാരുടെ കൈവശമാണെന്ന് പറയപ്പെടുന്നു. പലിശ കൊടുക്കാത്തതിനെ തുടര്‍ന്ന് ബ്ലേഡുകാരുടെ ഭീഷണി ഉണ്ടായിരുന്നതായും ഇരട്ടകളില്‍ വികലാംഗനായ ഒരു മകനെ സംഘം മര്‍ദിച്ചിരുന്നതായും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha