റോഡുകളുടെ ശോച്യാവസ്ഥ ;സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 20നു മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി രംഗനാഥപ്രഭു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. സംസ്ഥാനപാതകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അടുത്തിടെ കൊച്ചിയില്‍ ചലച്ചിത്ര താരം ജയസൂര്യയും സംഘവും ചിലയിടങ്ങളില്‍ റോഡിലെ കുഴികള്‍ അടച്ചിരുന്നു. അതുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങളും വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha