പെന്‍ഷന്‍ പ്രായവര്‍ധന : ആലോചന മുറുകുന്നു

സംസ്ഥന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ മുറുകുന്നു. സംസ്ഥനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. നിയമന നിരോധനം നിലവിലില്ലെന്ന് മന്ത്രി കെ.എം.മാണി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിയമന നിരോധനം നിലനില്‍ക്കുകയാണ്. പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് അയക്കുന്നത് പി.എസ്.സിയും താമസിപ്പിക്കുന്നു. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്കു പോലും ശമ്പളം നല്‍കാനാകാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 28,500 പുതിയ തസ്തികകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇവയെല്ലാം തന്നെ ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ്. ധനവകുപ്പ് എതിര്‍ത്താലും തസ്തികകള്‍ അനുവദിച്ചിരുന്നു. ധനവകുപ്പ് എതിര്‍ക്കുന്ന ഫയലുകള്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് കൊണ്ടുവരികയാണ് പതിവ്. ധനവകുപ്പിന്റെ എതിര്‍പ്പ് കാര്യമാക്കാതെ ഉമ്മന്‍ചാണ്ടി എല്ലാ ഫയലുകളും അംഗീകരിച്ചു. യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മിസ്മാനെജ്‌മെന്റ് കാരണമാണ് സംസ്ഥാനം ഇത്രയധികം സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നത്.
പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തെ ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും അതിശക്തമായി എതിര്‍ക്കുകയാണ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് എതിരാകുമെന്നാണ് ഇവര്‍ പറയുന്നത്.
പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ധനമന്ത്രാലയം ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. വി.എം.സുധീരന്റെ സ്വപ്‌നത്തിനനുസരിച്ച് പറക്കാനുള്ള ഇന്ധനം സര്‍ക്കാരിനില്ലെന്നും സര്‍ക്കാരിലെ ഉന്നതര്‍ പറയുന്നു.
ഫലത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ല. അഥവ സൃഷ്ടിക്കുകയാണെങ്കില്‍ തന്നെ അത് ധനവകുപ്പിന്റെ സൂക്ഷ്മ പരിശോധനയിലായിരിക്കും. ഇക്കാര്യം കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രിമാര്‍ക്ക് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശമ്പളപരിഷ്‌ക്കരണ കമ്മിഷന്റെ ശുപാര്‍ശയ്‌ക്കൊപ്പം പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ അതുവരെ കാത്തിരിക്കാനുള്ള സാമ്പത്തികാവസ്ഥ കേരളത്തിലില്ല. ഇതിനിടെ എല്ലാ ബാറുകളും പൂട്ടി സംസ്ഥാനത്തെ ഗുരുതരാവസ്ഥയിലാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്നും ധനവകുപ്പിന് ആക്ഷേപമുണ്ട്. ഇതിന്റെ ഫലം ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും അനുഭവിക്കട്ടെ എന്നാണ് ധനമന്ത്രാലയത്തിന്റെ മനസിലിരുപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha