പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്‍കി പീഡനശ്രമം ; സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ലെെംഗിക പീഡനക്കേസില്‍ അറസ്റ്റിലായ സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ അന്വേഷണ കമ്മിഷനെ നിയമിക്കാനും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇന്നലെയാണ് മഡ്ഗാവ് പൊലീസ് വിനോദിനെ അറസ്റ്റു ചെയ്‌തത്.
തിരുവനന്തപുരം സ്വദേശിയായ യുവതിയെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തരാമെന്ന് വാഗ്‌ദ്ധാനം നല്‍കിവിനോദ് കുമാര്‍ ഗോവയിലെത്തിക്കുകയായിരുന്നു. ഗോവയിലുള്ള സുഹൃത്തുക്കള്‍ വഴി പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കാമെന്ന ഉറപ്പിലായിരുന്നു ഇവിടെയെത്തിച്ചത്. എന്നാൽ ഇവിടെ വച്ച് വിനോദ് സ്ത്രീയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha