പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ; രണ്ടാം വർഷം സർക്കാരിന് തിരിച്ചടികളുടേതെന്ന് റിപ്പോർട്ട്

പിണറായി വിജയന് സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക്. തിരിച്ചടികള്‍ക്കിടയിലും ക്ഷേമ -വികസനരംഗത്ത് ശ്രദ്ധയോടെയുള്ള ചുവടുകളുമായി . സാമ്പത്തിക ഞെരുക്കത്തിലും പദ്ധതി വിനിയോഗത്തില്‍ റെക്കോഡിട്ടും ക്ഷേമ പെന്ഷന് കുടിശ്ശികയില്ലാതെ നല്‍കിയും ഏപ്രിലിനു മുൻപ് ബജറ്റ് സമ്പൂർണമായി പാസാക്കിയും വികസനപദ്ധതികള്‍ക്ക് വേഗംകൂട്ടിയും സര്‍ക്കാര്‍ ആശുപത്രികളും വിദ്യാലയങ്ങളും ശക്തിപ്പെടുത്തിയും രണ്ടാംവര്‍ഷത്തില്‍ ശ്രദ്ധേയനേട്ടം കൈവരിക്കാനായി.
രണ്ടാംവര്‍ഷം തിരിച്ചടികളുടേതുമായിരുന്നു. കര്‍ശന നിയന്ത്രണങ്ങളിലൂടെയാണ് ട്രഷറി പൂട്ടാതെ പിടിച്ചുനിന്നത്. നോട്ട് നിരോധനം, ജി.എസ്.ടി കെടുതികളില്‍നിന്ന് മുക്തമായിട്ടില്ല. വികസനത്തിന് കൊണ്ടുവന്ന 'കിഫ്ബി' പ്രതീക്ഷിച്ച വിധം മുന്നോട്ടുപോയിട്ടില്ല. പ്രവാസി ചിട്ടി വഴി പണം വരുമെന്ന പ്രതീക്ഷകളും വിജയംകണ്ടില്ല.
സംവരണ കാര്യത്തിലെ നടപടികള്‍ പിന്നാക്ക-ആദിവാസി വിഭാഗങ്ങളില്‍ കടുത്ത ആശങ്കയായി. സാമ്ബത്തികസംവരണം നയമായി അംഗീകരിച്ച് ദേവസ്വം ബോര്‍ഡില്‍ മുന്നാക്കസംവരണം പ്രഖ്യാപിച്ചു. ക്രീമിലെയര്‍ പരിധി കേന്ദ്രം ആറില്‍നിന്ന് എട്ട് ലക്ഷമാക്കിയപ്പോള്‍ സംസ്ഥാനം തുടക്കത്തില്‍ നിരാകരിച്ചു. സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ മാസങ്ങള്‍ വൈകിയാണ് നടപ്പാക്കിയത്. ഗെയില്‍, ദേശീയപാത ഭൂമി ഏറ്റെടുക്കലിനെതിരായ സമരങ്ങളെ തല്ലിയൊതുക്കി. പാടം സംരക്ഷിക്കാന്‍ കീഴാറ്റൂരില്‍ സ്വന്തം പാര്ട്ടിക്കാര് നടത്തിയ സമരത്തെപ്പോലും സര്‍ക്കാര്‍ നിരാകരിച്ചു.
അതേ സമയം കാലിയായ ഖജനാവും ലോക്കപ്പില്‍ പൊലിഞ്ഞ ജീവനുകളും മന്ത്രിയുെട കായല്‍ ൈകയേറ്റ ലീലയും കിടപ്പാടം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയവെര ചവിട്ടിയരച്ചതും രണ്ടാംവര്‍ഷം സര്‍ക്കാറിെന്റ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചവയാണ്. മേയ് 25നാണ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതെങ്കിലും രണ്ടാഴ്ചയിലെ ആഘോഷപരിപാടികള്‍ക്ക് വെള്ളിയാഴ്ച കണ്ണൂരില്‍ തുടക്കമാകും. കലക്ടറേറ്റ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. സമാപനം മേയ് 30ന് തിരുവനന്തപുരത്ത്.
140 മണ്ഡലങ്ങളിലും വഞ്ചനദിനം ആചരിക്കാനാണ് യു.ഡി.എഫ് തീരുമാനം. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികള്‍ക്ക് തുടക്കംകുറിക്കും. മാനവ വികസന സൂചികയില്‍ കേരളത്തിന് ഉന്നതസ്ഥാനമെന്ന ഐക്യരാഷ്ട്രസഭയുടെ പരാമര്‍ശം അടക്കം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍ സര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. ഉദ്യോഗസ്ഥ തലത്തിലെ പരിഷ്കാരമാണ് സര്‍ക്കാര്‍ നേട്ടമായി എണ്ണുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്.
https://www.facebook.com/Malayalivartha
























