കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്പികൾക്കിടയിൽ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് കുട്ടിക്ക് രക്ഷകരായി. കൊഞ്ചിറവിളയിലെ സന്ധ്യയുടെ മകന്‍ ഫെന്നിയുടെ തലയാണ് വീടിന്റെ സിറ്റ്‌ഔട്ടിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല കമ്ബികള്‍ക്കിടയില്‍ കുരുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് തല പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിക്കൂടുകയും വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്ബി മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha
























