ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ പത്ത് പാമ്പുകള്‍; പേടിച്ച് വിറച്ച പോലീസുകാര്‍ രക്ഷയ്ക്കായി വിളിച്ചത് വാവ സുരേഷിനെ

എത്ര ധൈര്യമുള്ളവരാണെങ്കിലും പാമ്പെന്ന് കേട്ടാല്‍ ഒന്ന് വിറയ്ക്കും. ഇതേ അവസ്ഥയിലാണ് തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസുകാര്‍. ഉഗ്ര വിഷമുള്ള പത്തോളം മുര്‍ഖന്മാരാണ് പോലീസിനെ മണിക്കൂറുകളോളം വിറപ്പിച്ച് നിര്‍ത്തിയത്. ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ കാട് വെട്ടി തെളിക്കാന്‍ ബുധനാഴ്ചയെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവയെ കണ്ടത്.
ഇതില്‍ ചെറുതും വലുതുമായി പത്തിലധികം മൂര്‍ഖന്‍ കുഞ്ഞുങ്ങ ളുണ്ടായിരുന്നു. തലേന്ന് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മൂന്നാംനിരയിലുള്ള കെട്ടിങ്ങളിലൊന്നിന്റെ മുന്നിലും മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ കണ്ടു.
പത്തിലധികം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ട പൊലീസുകാര്‍ വാവാസുരേഷിനെ അഭയം പ്രാപിച്ചു. സുരേഷ് എത്തി മൂന്ന് മണിക്കൂര്‍ പറമ്പ് കിളച്ചെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്നരവരെ വളപ്പിലെ മാളങ്ങള്‍ കുഴിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായം തേടിയെങ്കിലും ലഭ്യമായില്ല. ഒന്നര വര്‍ഷത്തിനിടെ പലതവണ സുരേഷ് ഇവിടെ പാമ്പിനെ പിടിക്കാന്‍ എത്തിയിട്ടുണ്ട്. മൂന്ന് വലിയപാമ്പുകളേയും 18ഓളം കുഞ്ഞുങ്ങളേയും പിടിച്ചു കൊണ്ടു പോയി. മുട്ടകളും കിട്ടിയിരുന്നു.
ക്രൈംബ്രാഞ്ചിന്റെ രണ്ട് ഡിവൈ.എസ്പി.മാരുടെ ഓഫീസുകള്‍, ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍, പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും താമസിക്കുന്ന 20 വീടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വളപ്പ്. ചിലഭാഗത്ത് കപ്പയും വാഴയും നട്ടിട്ടുണ്ടെങ്കിലും ഏറിയഭാഗവും കാടുപിടച്ച നിലയിലാണ്.
പഴയ കെട്ടിടാവശിഷ്ടമാണ് വളപ്പില്‍ കൂടുതല്‍. ക്വാര്‍ട്ടേഴ്‌സുകളുടെ മേല്‍ക്കൂര രണ്ട് വര്‍ഷം മുമ്പ് പുതുക്കിയിരുന്നു. പഴയ ഓട് നീക്കി ടിന്‍ഷീറ്റുകള്‍ സ്ഥാപിച്ചു. ഓടും മറ്റ് അവശിഷ്ടങ്ങളും കൂനകളായി വളപ്പിലുണ്ട്. ഇവിടെയാണ് പാമ്പുകളുടെ വാസം. എലി തുരന്നുണ്ടാക്കുന്ന മാളങ്ങള്‍ എമ്പാടുമുണ്ട്. ഇവയില്‍ ഒളിക്കുന്ന പാമ്പുകളെ കണ്ടെത്തുക വിഷമവുമാണ്.
https://www.facebook.com/Malayalivartha
























