വികസനത്തിന്റെ, പ്രതിബദ്ധതയുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ നിറവിൽ പിണറായി സർക്കാർ ; ഖജനാവിലെ സാമ്പത്തിക ഞെരുക്കവും, പോലീസ് ലോക്കപ്പിൽ പൊലിഞ്ഞ ജീവനുകളും പ്രതിസന്ധിയിലാക്കിയിട്ടും പതറാതെ മുന്നോട്ട് ; സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കം

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ,വാഗ്ദാനങ്ങള്‍ പാലിച്ച് മൂന്നാം വര്‍ഷത്തിലേക്ക്. വികസനത്തിന്റെ, പ്രതിബദ്ധതയുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ നിറവിനാല്‍ ശ്രദ്ധേയമായ രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ട് മുന്നേറുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം സംസ്ഥാനത്താകെ വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
സാമ്പത്തിക ഞെരുക്കത്തിലും പദ്ധതി വിനിയോഗത്തിൽ റെക്കോഡിട്ടും ക്ഷേമ പെൻഷൻ കുടിശ്ശികയില്ലാതെ നൽകിയും ഏപ്രിലിനുമുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കിയും വികസനപദ്ധതികൾക്ക് വേഗംകൂട്ടിയും സർക്കാർ ആശുപത്രികളും വിദ്യാലയങ്ങളും ശക്തിപ്പെടുത്തിയും രണ്ടാംവർഷത്തിൽ ശ്രദ്ധേയനേട്ടം കൈവരിക്കാനായി. അതേ സമയം ഖജനാവിലെ സാമ്പത്തിക ഞെരുക്കവും, പോലീസ് ലോക്കപ്പിൽ പൊലിഞ്ഞ ജീവനുകളും മന്ത്രിയുടെ കായൽ കയ്യേറ്റവും വയൽകിളി സമരവുമെല്ലാം രണ്ടാംവർഷം സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചവയാണ്.
രണ്ടാംവർഷം തിരിച്ചടികളുടേതുമായിരുന്നു. കർശന നിയന്ത്രണങ്ങളിലൂടെയാണ് ട്രഷറി പൂട്ടാതെ പിടിച്ചുനിന്നത്. നോട്ട് നിരോധനം, ജി.എസ്.ടി കെടുതികളിൽനിന്ന് മുക്തമായിട്ടില്ല. വികസനത്തിന് കൊണ്ടുവന്ന ‘കിഫ്ബി’ പ്രതീക്ഷിച്ച വിധം മുന്നോട്ടുപോയിട്ടില്ല. പ്രവാസി ചിട്ടി വഴി പണം വരുമെന്ന പ്രതീക്ഷകളും വിജയംകണ്ടില്ല. സംവരണ കാര്യത്തിലെ നടപടികൾ പിന്നാക്ക-ആദിവാസി വിഭാഗങ്ങളിൽ കടുത്ത ആശങ്കയായി. സാമ്പത്തികസംവരണം നയമായി അംഗീകരിച്ച് ദേവസ്വം ബോർഡിൽ മുന്നാക്കസംവരണം പ്രഖ്യാപിച്ചു. ക്രീമിലെയർ പരിധി കേന്ദ്രം ആറിൽനിന്ന് എട്ട് ലക്ഷമാക്കിയപ്പോൾ സംസ്ഥാനം തുടക്കത്തിൽ നിരാകരിച്ചു. സമ്മർദങ്ങൾക്കുമൊടുവിൽ മാസങ്ങൾ വൈകിയാണ് നടപ്പാക്കിയത്. ഗെയിൽ, ദേശീയപാത ഭൂമി ഏറ്റെടുക്കലിെനതിരായ സമരങ്ങളെ തല്ലിയൊതുക്കി. പാടം സംരക്ഷിക്കാൻ കീഴാറ്റൂരിൽ സ്വന്തം പാർട്ടിക്കാർ നടത്തിയ സമരത്തെപ്പോലും സർക്കാർ നിരാകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് പട്ടിക വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വേണ്ടി പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുളള സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതിയും ആരംഭിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് ഭരണസമിതി യോഗം തീരുമാനിച്ചു. പാവപ്പെട്ട ഭൂരഹിത കര്‍ഷകതൊഴിലാളികളെ ഭൂവുടമകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി വായ്പാ പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ തലങ്ങളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രദര്‍ശങ്ങളും സാംസ്കാരിക പരിപാടികളും വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ സമാപനപരിപാടികള്‍ മേയ് 30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.
മേയ് 25നാണ് രണ്ട് വർഷം പൂർത്തിയാക്കുന്നത്. എന്നാൽ രണ്ടാഴ്ചയിലെ ആഘോഷപരിപാടികൾക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാകും. കലക്ടറേറ്റ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സമാപനം മേയ് 30ന് തിരുവനന്തപുരത്ത്. 140 മണ്ഡലങ്ങളിലും വഞ്ചനദിനം ആചരിക്കാനാണ് യു.ഡി.എഫ് തീരുമാനം. രണ്ടാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികൾക്ക് തുടക്കംകുറിക്കും. മാനവ വികസന സൂചികയിൽ കേരളത്തിന് ഉന്നതസ്ഥാനമെന്ന ഐക്യരാഷ്ട്രസഭയുടെ പരാമർശം അടക്കം ദേശീയ-അന്തർദേശീയ തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ സർക്കാർ നേട്ടമായി ഉയർത്തിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























