സ്വർണ്ണക്കുട്ടി നാട്ടുകാര്‍ക്ക് കൊടുത്ത ദുഃഖം മരണം വരെ തേച്ചുമായ്ച്ചു കളയാന്‍ കഴിയാത്തത്... തൃത്താലക്കാരിയുടെ ചക്കരക്കുട്ടന് നാട്ടുകാർ തിരിച്ച് കൊടുത്തതോ എട്ടിന്റെ പണി

പിഞ്ചു കുഞ്ഞിനെ മണിക്കൂറോളം പരസ്യമായി തീയറ്ററിൽ വച്ച് പീഡനത്തിന് ഇരയാക്കി അറസ്റ്റിലായ മൊയ്തീന് ഇനി നാട്ടില്‍ ഇറങ്ങി നടക്കാന്‍ സാധിക്കില്ല. കേസ് കഴിഞ്ഞ് പുറത്തിറങ്ങിയാലും മൊയ്തീന് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുന്നത് നാട്ടുകാര്‍ തന്നെയാണ്.
മൊയ്തീനിലൂടെ കുപ്രസിദ്ധി നേടിയ തൃത്തലയെ നാട്ടുകാരാണ് വീട്ടുകാര്‍ക്കും പീഡകനും ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാനുള്ള പണി നല്കിയത്. ഇയാളുടെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പിന്റെ പേര് മാറ്റുകയാണ് നാട്ടുകാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്.
ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന്‍ പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു. തൃത്താലക്കാര്‍ മാസ്സ് ആണ് എന്നാണ് ഈ യുവതി പോസ്റ്റിട്ടത്.’കേസില്‍ നിന്നെല്ലാം ഊരി മൊയ്തീന്‍ കുട്ടി തിരികെ വന്നാലും ഇടയ്ക്കിടെ ഇത് നാട്ടുകാര്‍ ഓര്‍ത്തിരിക്കാനാണ് സ്റ്റോപ്പിന്റെ പേര് മാറ്റിയിരിക്കുന്നത്.
അയാള്‍ ജീവിച്ചിരിക്കുന്ന കാലം വരെ ചിലപ്പോള്‍ അതിനുശേഷവും അയാളുടെ ക്രൂരതയുടെ കഥ സമൂഹത്തോടു വിളിച്ചു പറയുന്ന വിധത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha
























