ഇടുക്കി വാഗമണിൽ കിടാരി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ ഒരാള്‍കൂടി പിടിയില്‍

ഇടുക്കി വാഗമണ്‍ നല്ലതണ്ണിയില്‍നിന്നു കിടാരിയെ മോഷ്‌ടിച്ചു കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഏലപ്പാറ ചിന്നാര്‍ മൂന്നാം മൈലില്‍ വേങ്ങമൂട്ടില്‍ ജയറാം ചൊക്കലിംഗ(26) മാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. മോഷ്‌ടിച്ച കിടാരിയുമായി പിക്‌അപ് വാനില്‍ പോകുന്നതിനിടെ പത്തനംതിട്ട സ്വദേശികളായ തട്ട കൃഷ്‌ണവിലാസം വിഷ്‌ണു(26), മങ്കുഴി ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത്(30), ഏലപ്പാറ ചിന്നാര്‍ മൂന്നാംമൈല്‍ പാറയ്‌ക്കല്‍ മോഹനന്‍(37) എന്നിവരെ ചൊവ്വാഴ്‌ച പിടികൂടിയിരുന്നു.
മോഷണ സംഘത്തില്‍ അഞ്ച് പേരുള്ളതായി ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ എസ്.ഐ: കെ.കെ ബഷീര്‍, അഡീഷണല്‍ എസ്.ഐ: കുഞ്ഞുമോന്‍, സി.പി.ഒ: ആലിച്ചന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണു ജയറാമിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. സംഘത്തില്‍പ്പെട്ട അഞ്ചാമനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha
























