യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; അയൽവാസി കസ്റ്റഡിയിൽ

കലവൂരിൽ യുവാവ് വെട്ടേറ്റുമരിച്ചു. ആര്യാട് നോർത്ത് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന കലവൂർ പ്രീതികുളങ്ങര ഗോപാലസദനത്തിൽ സുജിത്ത് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45നായിരുന്നു സംഭവം.സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവ് മണ്ണഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
അയൽവീടിന് സമീപം അസയമത്ത് ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട സുജിത്തിന് വെട്ടേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പോലീസ് 108 ആംബുലൻസിൽ വെട്ടേറ്റ യുവാവിനെ ആശൂപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായാണ് പോലീസ് വിശദീകരണം.
https://www.facebook.com/Malayalivartha
























