മകന് 35,000 രൂപയുടെ ഫോണ്‍ മൊബൈല്‍ ഫോണ്‍ വേണം... മകന്റെ വാശി മാറാന്‍ അമ്മ ചെയ്തത്?

മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന മകന്റെ വാശി മാറാന്‍ അമ്മ ജീവനൊടുക്കി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്. മകനു ഇപ്പോള്‍ തന്നെ 9,000 രൂപയുടെ മൊബൈല്‍ ഫോണ്‍ ഉണ്ട്. ഇതു പോരെന്നും 35,000 രൂപയുടെ ഫോണ്‍ വേണമെന്നും പറഞ്ഞു വീട്ടില്‍ നിരന്തരം വഴക്കിടുകയായിരുന്നുവത്രെ.
കഴിഞ്ഞ ദിവസം അമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. മീനും പാത്രവും മകന്‍ തട്ടിക്കളഞ്ഞതില്‍ മനംനൊന്ത് അമ്മ നേരെ സമീപത്തെ റെയില്‍വേ ട്രാക്കിലേക്കു നടന്നു ട്രെയിനു മുന്നിലേക്കു ചാടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് സ്ഥലത്തില്ലായിരുന്ന നേരത്താണ് സംഭവം. ദമ്പതികള്‍ക്കു ഒരു മകന്‍ കൂടിയുണ്ട്.
https://www.facebook.com/Malayalivartha