അടുത്ത എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും എ പ്ലസ് നേടുന്നതിന് ശാസ്ത്രീയ ഇടപെടല്‍ നടത്താനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്

അടുത്ത എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും എ പ്ലസ് നേടുന്നതിന് ശാസ്ത്രീയ ഇടപെടല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്കുക. മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തിയശേഷം പഠന പ്രയാസം നേരിടുന്ന വിഷയങ്ങളില്‍ ഫെബ്രുവരി 15മുതല്‍ 28വരെ പ്രത്യേക പരിശീലനം നല്‍കും.
201പ്രവൃത്തി ദിനങ്ങള്‍ ഉള്‍പ്പെടുത്തി അക്കാഡമിക് കലണ്ടറിന് അംഗീകാരം നല്‍കി. ആറാം പ്രവൃത്തി ദിനമല്ലാത്ത 8 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും.
സംസ്ഥാന ശാസ്‌ത്രോത്സവം നവംബര്‍ 9 മുതല്‍11 വരെ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കും സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുക. സംസ്ഥാന സര്‍ഗോത്സവം ഡിസംബര്‍ 27 മുതല്‍ 30വരെ നടത്തും.
പരീക്ഷാ കലണ്ടര്‍
ഒന്നാം പാദ വാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30ന് ആരംഭിക്കും. രണ്ടാംപാദ പരീക്ഷ ഡിസംബര്‍12മുതല്‍ 20 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 25 വരെയും നടക്കും.
https://www.facebook.com/Malayalivartha
























