ദിശ തെറ്റിച്ച് എത്തിയ ബസിന് മുന്നിൽ കാർ നിർത്തി യുവതിയുടെ പ്രതിഷേധം; ഒടുവിൽ സംഭവിച്ചത്

ദിശ തെറ്റിച്ച് പാഞ്ഞെത്തിയ കെ.യു.ആര്‍.ടി.സി. ജന്റം ബസിന് മുൻപിൽ വാഹനം നിര്‍ത്തി യുവതിയുടെ പ്രതിഷേധം. ഒടുവില്‍ പോലീസും ഓട്ടോ തൊഴിലാളികളും ഇടപെട്ട് ബസ് പിന്നിലേക്ക് നീക്കി കാര്‍ കടത്തിവിട്ടു.
വ്യാഴാഴ്ച ഉച്ചയോടെ നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം. പാലായില്‍നിന്ന് കോട്ടയത്തേക്ക് എത്തിയ ബസ് ദിശ തെറ്റിച്ചാണ് വാഹനങ്ങളെ മറികടന്നത്. ഈ സമയം പാലം ഇറങ്ങി ശരിയായ ദിശയില്‍ കാറിലെത്തിയ യുവതി തന്റെ വാഹനം റോഡിന് നടുവില്‍ നിര്‍ത്തി. തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ഇടപെട്ടു. തെറ്റായ ദിശയില്‍ എത്തിയ ബസ് പിന്നോട്ടെടുക്കാതെ കാര്‍ മാറ്റില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. ബസ് എത്രയുംവേഗം പുറകിലേക്ക് നീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് സ്ഥലത്തെത്തിയ ഓട്ടോറിക്ഷക്കാരും ട്രാഫിക് പോലീസും ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























