സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഡിസംബര്‍ 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ ഉത്തരവ്...

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഡിസംബര്‍ 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ ഉത്തരവ്. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാര്‍ക്കു'മായി ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം വകുപ്പ് തലവനും സെക്രട്ടറിക്കുമാണെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനാണ് ഈ സംവിധാനം. ബയോമെട്രിക് ഫിംഗര്‍പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്മന്റെ് സിസ്റ്റം (പഞ്ചിങ്) കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ സെക്രട്ടേറിയറ്റില്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബയോമെട്രിക് പഞ്ചിങ് സിസ്റ്റം ഹാജര്‍ 'സ്പാര്‍ക്കു'മായി ബന്ധിപ്പിക്കുന്നത്. സ്പാര്‍ക്ക് വഴി ശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒക്ടോബര്‍ ഒന്നികം ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജര്‍ 'സ്പാര്‍ക്കു'മായി ബന്ധിപ്പിക്കണമെന്നാണ് ഉത്തരവ്.
സ്പാര്‍ക്കി'ല്‍ ജീവനക്കാരുടെ അവധി, ഔദ്യോഗിക യാത്ര, കോമ്പന്‍സേറ്ററി ഓഫ്, ഷിഫ്റ്റ് തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നതിന് പ്രത്യേക മൊഡ്യൂള്‍ വികസിപ്പിച്ചു. പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീന്‍ ആധാറുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ്.
നിലവിലുള്ള മെഷീന്‍ 'സ്പാര്‍ക്കു'മായി ബന്ധപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ പുതിയ മെഷീന്‍ സ്ഥാപിക്കണമെന്നാണ് ഉത്തരവ്.
https://www.facebook.com/Malayalivartha
























