തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവിലയിൽ വൻവർദ്ധനവ്; പെട്രോളിന് വില എണ്‍പത് രൂപയ്ക്ക് മുകളിൽ

തുടര്‍ച്ചയായ എട്ടാംദിവസവും ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്.പെട്രോളിന് വില എണ്‍പത് രൂപയ്ക്ക് മുകളിലെത്തികഴിഞ്ഞു. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം എണ്ണ കമ്പനികള്‍ പെട്രോളിന്റേയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാതിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. തെരഞ്ഞെടുപ്പ് സമയത്ത് വിലവര്‍ദ്ധനവുണ്ടാകാത്തത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
അന്ന് തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എണ്ണകമ്പനികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി വന്‍ വര്‍ദ്ധനവാകും ഇനിയുണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ വര്‍ദ്ധനവ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഗോള വിപണിയിലെ വിലവര്‍ദ്ധനവുമാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണമായതെന്നാണ് വിലയിരുത്തല്‍ .
എന്നാല്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് പ്രതിദിന വില നിര്‍ണ്ണയം നടപ്പാക്കുന്നതില്‍ നിന്ന് എണ്ണകമ്പനികളെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നിലവിലെ സാഹചര്യത്തില്‍ വിലയിലുണ്ടാകുന്ന വന്‍ വര്‍ദ്ധനവ് തടയുന്നതിനും ഇടപെടണമെന്ന ആവശ്യം ശക്തമാണ്. വിലയില്‍ മാറ്റമുണ്ടാകാതെ നിന്ന ഇരുപത് ദിവസങ്ങള്‍ സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ വിലയില്‍ മാറ്റമുണ്ടാകാതെ നില്‍ക്കുന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























