നാടന്‍ തോക്ക് വില്ലനായി; മകന്റെ കൈകൊണ്ട് പെറ്റമ്മയ്ക്ക് ദാരുണാന്ത്യം; നടുക്കുന്ന സംഭവം അരങ്ങേറിയത് കോഴിക്കോട്

കോഴിക്കോട്, പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇവര്‍ക്ക് വനത്തില്‍നിന്നു നാടന്‍ തോക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് വെടിയേറ്റത്. സംഭവത്തില്‍ ഷൈജിയുടെ 16 വയസുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























