ഇടുക്കി നെടുങ്കണ്ടത്ത് റോഡിൽ ചിത്രംവര; പോലീസ് വരച്ചവരെകൊണ്ടു മായിപ്പിച്ചു; എസ്ഐയെ സ്ഥലം മാറ്റി

റോഡില്‍ വരച്ചിരുന്ന ചെഗുവേരയുടെ ചിത്രം പോലീസ് മായിപ്പിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംഭവം വിവാദമായതോടെ എസ്ഐയെ സ്ഥലംമാറ്റി പ്രതിഷേധം ഒതുക്കി. വട്ടപ്പാറ എംഇഎസ് കോളജിനുസമീപം റോഡില്‍ കഴിഞ്ഞദിവസമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചത്. രാത്രി വിദ്യാര്‍ഥികള്‍ ചിത്രം വരയ്ക്കുന്നതിനിടെ നൈറ്റ് പട്രോളിംഗിനെത്തിയ നെടുങ്കണ്ടം എസ്ഐ എം.പി. സാഗര്‍ വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളെ വിരട്ടുകയും ചിത്രം മായിപ്പിക്കുകയും ചെയ്തത്രേ.
ചിത്രം വരച്ച വിദ്യാര്‍ഥികളോട് ഇന്നലെ രാവിലെ പത്തിന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞിരുന്നു. രാവിലെ വിദ്യാര്‍ഥികള്‍ സിപിഎം നേതാക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നേതാക്കള്‍ ചിത്രം മായിപ്പിച്ചത് ചോദ്യംചെയ്തതോടെ എസ്ഐയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വക്കേറ്റമുണ്ടായി.
തുടര്‍ന്ന് സിപിഎം നെടുങ്കണ്ടം ഏരിയാ സെക്രട്ടറി ടി.എം. ജോണിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. അരമണിക്കൂറോളം സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഉപരോധസമരം തീര്‍പ്പാക്കി. ഇതിനുപിന്നാലെ എസ്ഐ എം.പി. സാഗറിനെ സ്ഥലംമാറ്റുകയും ചെയ്തു. പുതിയ എസ്ഐയായി ശ്യാംകുമാറിനെ നിയമിച്ചു. ചാര്‍ജെടുത്ത് ഏഴാംദിവസമാണ് സാഗറിനെ നെടുങ്കണ്ടത്തുനിന്നും മാറ്റിയത്.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്ഐ എം.പി സാഗര്‍ പറഞ്ഞു. സംസ്ഥാനപാതയില്‍ റോഡില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് കുറ്റകരമാണ്. ഇക്കാരണത്താലാണ് ചിത്രം മായ്ക്കാന്‍ ആവശ്യപ്പെതെന്നും എസ്ഐ പറഞ്ഞു.
https://www.facebook.com/Malayalivartha
























