ആദ്യം സ്ത്രീകളെത്തും റിസപ്‌ഷനിസ്‌റ്റായ യുവാവിനെ സംസാരിച്ച് കയ്യിലെടുക്കും... ശേഷം മറ്റു സംഘാംഗങ്ങളെ വിളിച്ചുവരുത്തി പ്രയോഗം തുടങ്ങും; സ്‌ത്രീകളടക്കം ഏഴു പേര്‍ കുടുങ്ങിയതിങ്ങനെ...

പുല്ലേപ്പടിയിലെ മെറിഡിയന്‍ റീജന്‍സി ലോഡ്‌ജില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു സംഭവം. സംഘാംഗങ്ങളായ സ്‌ത്രീകള്‍ ആദ്യം ലോഡ്‌ജിലെത്തി റിസപ്‌ഷനിസ്‌റ്റായ യുവാവിനോട് റൂമുകളെക്കുറിച്ചു സംസാരിച്ചു. ഇതിനിടെ ഒരു സ്‌ത്രീ ഫോണില്‍ മറ്റു സംഘാംഗങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. മറ്റുള്ളവര്‍ എത്തുന്നതിനു മുന്‍പ് ഇവര്‍ യുവാവിനോട് കയര്‍ത്തു സംസാരിക്കുകയും ലോഡ്‌ജില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. ഈ സമയം മറ്റുള്ളവര്‍ കത്തിയും ട്യൂബ് ലൈറ്റും കമ്ബിവടിയും മറ്റുമായി ലോഡ്‌ജില്‍ പ്രവേശിക്കുകയും യുവാവിനെ ആക്രമിക്കുകയായിരുന്നു.
യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തു. ഇതിനിടെ, ലോഡ്‌ജിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ പോലീസിനെ വിളിച്ചെങ്കിലും പ്രതികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
നോര്‍ത്ത് പറവൂര്‍ കൊടുവള്ളി അന്തരകുളം സ്വദേശിനി ഇന്ദു(30), വൈക്കം നീലക്കുന്നേല്‍ ഷൈജി (33), ഇടുക്കി വെണ്‍മണി ഈന്തുങ്കല്‍ ആന്റോ ജോസഫ് (24), കൊല്ലം പള്ളിത്തോട്ടം അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (22), കൊടുങ്ങല്ലൂര്‍ ആഞ്ചലപ്പലം ചെന്നറ വിഷ്‌ണു (28), നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം മാന്നാപറമ്ബില്‍ അരുണ്‍ (19), ചേന്ദമംഗലം പാണ്ടിശേരി നിതിന്‍ (22) എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
എറണാകുളം അസിസ്‌റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ അനന്തലാല്‍, സബ് ഇന്‍സ്‌പെക്‌ടര്‍ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























