ചെങ്ങന്നൂരിൽ മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കുമെന്ന് വി എസ് അച്യുതാനന്ദൻ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ചെങ്ങന്നൂരില്‍ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാര്‍. മികച്ച ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ വിജയിക്കുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മാഹി കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha