സ്‌കാനിയാബസ്സുകള്‍ വാടകയ്‌ക്കെടുത്തത് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാക്കിയെന്ന് എഐടിയുസി യുടെ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍; ഐടിയുസി നേതാവ് മലയാളി വാർത്തയോട് പ്രതികരിക്കുന്നു

സ്‌കാനിയാബസ്സുകള്‍ വാടകയ്‌ക്കെടുത്തത് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാക്കിയെന്ന് എഐടിയുസി യുടെ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി എംജി രാഹുല്‍ സ്‌കാനിയാ ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തെ ആദ്യം മുതല്‍ യൂണിയന്‍ എതിര്‍ത്ത കാര്യവും ചൂണ്ടിക്കാട്ടുന്നു. സ്‌കാനിയാ ബസുകള്‍ വാടകയ്‌ക്കെടുത്തതിലൂടെ ആറ് മാസം കൊണ്ട് 75 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി ക്കുണ്ടായതെന്നും കണക്കുകള്‍ ഉദ്ദരിച്ച് അദ്ദേഹം പറയുന്നു.
മഹാരാഷ്ട്രയിലെ സ്വകാര്യസ്ഥാപനവുമായി സ്‌കാനിയാ ബസുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് ഒപ്പ് വെച്ച കരാറിലൂടെ ചിലര്‍ക്ക് അനധികൃത വരുമാനമുണ്ടായതായും എഐടിയുസി നേതാവ് ആരോപിക്കുന്നു.സ്‌കാനിയാ ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തെ തങ്ങള്‍ ആദ്യമേ എതിര്‍ത്തതാണെന്നും തങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാടകയ്ക്ക് സ്‌കാനിയാ ബസുകളെടുത്തതിന് പിന്നില്‍ ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങളുണ്ടോ എന്ന് സംശയമുണ്ടെന്നും ഭരണപക്ഷത്തുള്ള പ്രമുഖ യൂണിയന്റെ നേതാവ് കൂടിയായ എംജി രാഹുല്‍ ആവശ്യപെട്ടു. കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരിക്ക് യൂണിയന്‍ കത്ത് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണ പക്ഷത്തെ പ്രമുഖ യൂണിയന്‍ തുടര്‍ച്ചയായി നടത്തുന്ന വിമര്‍ശനങ്ങള്‍ ഗതാഗത വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha