ആദ്യ ബാല ചലച്ചിത്രമേളയുടെ വിജയരഹസ്യം സംഘാടന മികവ്

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് വിജയത്തിലെത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംസ്ഥാന ശിശുക്ഷേമസമതി നേതൃത്വം. ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക്കിന്റെ നേതൃത്വത്തില്‍ മറ്റ് ഭാരവാഹികളും ഉദ്യോഗസ്ഥരും ഒരാഴ്ച രാപ്പകല്‍ വിശ്രമമില്ലാതെയാണ് മേള സംഘടിപ്പിച്ചത്. ആദ്യ സംരംഭമായിട്ടും ബാലാരിഷ്ടതകളില്ലാത്തത് തന്നെ അതിന് ഉദാഹരണമാണ്. അസാധാരണമായ സംഘാടന മികവാണ് മേള സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമെന്ന് സമാപന സമ്മേളനത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ സമ്മാനമാണ് കുട്ടിചലച്ചിത്രോത്സവമെന്ന് ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരിന് ഇതൊരു പൊന്‍തൂവല്‍ കൂടിയാണെന്നും മന്ത്രി പറഞ്ഞു.
ഈ മേളയിലൂടെ ശരിക്കും ശിശുക്ഷേമസമിതിക്ക് വലിയ പണിയാണ് കിട്ടിയതെന്ന് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ എം. മുകേഷ് എം.എല്‍.എ പറഞ്ഞു. അടുത്ത തവണ ഇതിലൂം കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇത് സംഘടിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, സ്റ്റാന്‍ഡിംഗ് അംഗങ്ങളായ പി.എസ് ഭാരതി, എം.കെ പശുപതി, ഒ.എം ബാലകൃഷ്ണന്‍, ആര്‍.രാജു എന്നിവരുടെ നേതൃത്വത്തിലാണ് മേള നടത്തിയത്.
https://www.facebook.com/Malayalivartha