കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക ആരോഗ്യ സംഘം പരിശോധന നടത്തി

പകര്‍ച്ച പനി ബാധിച്ച് കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക ആരോഗ്യ സംഘം പരിശോധന നടത്തി. കോഴിക്കോട് പേരാമ്ബ്രക്ക് അടുത്ത് ചങ്ങാരേത്തിലാണ് മൂന്നു പേര്‍ മരിച്ചത്. രക്തസാമ്ബിളുകളില്‍ ഫലം നാളെ വൈകിട്ടോടെ ലഭിക്കും. ഈ സംഭവത്തോടെ മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡും തുടങ്ങി. പന്തിരിക്കരയിലെ മെഡിക്കല്‍ ക്യാമ്ബ് തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച മൂന്നുപേരെക്കൂടാതെ മറ്റ് നാലുപേര്‍ക്കും രോഗലക്ഷണമുണ്ട്. അതേസമയം, കോഴിക്കോട് കളക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്.
എങ്കിലും ആശങ്കയുടെ കാര്യമില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ പറഞ്ഞു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘം പേരാമ്ബ്രയിലെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ മരണത്തിന് കാരണം നിബ വൈറസാണെന്ന തരത്തില്‍ പ്രചരിക്കുന്നത് നാട്ടുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നുമാണ് വൈറസ് പടരുന്നത്. ഇവിടുത്തെ മുയലിന്റെ രക്തസാമ്ബിള്‍ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. പ്രദേശത്തെ മാത്രമുണ്ടായ സംഭവമാണെന്നും ഒരു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമാണ് രോഗം ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യസംഘം പറഞ്ഞു. എങ്കിലും പ്രദേശത്തുള്ളവര്‍ വലിയ ആശങ്കയിലാണുള്ളത്.
30ലധികം കുടുംബങ്ങള്‍ ഇവിടെ നിന്നും മാറി താമസിച്ചു. കഴിഞ്ഞ ദിവസം ഇവിടെ സംഘടിപ്പിച്ച ആരോഗ്യക്യാമ്ബില്‍ 150തോളം ആളുകള്‍ രക്തപരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. ഇത് ഏത് രീതിയിലുളള വൈറസാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് തന്നെ പ്രദേശത്ത് നിന്നും ആളുകള്‍ ബന്ധുവീട്ടിലേക്ക് മാറിപ്പോയിട്ടുണ്ട്. ഉന്നതതല സംഘം പന്തിരിക്കരയിലെ വീടുകള്‍ സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha