സംസ്ഥാന ബാലാവകാശ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിക്കാനൂള്ളത് 2266 പരാതികളില്‍; നോക്കുകുത്തികളായി ബാലാവകാശ കമ്മീഷന്

ബാലാവകാശ കമ്മീഷനില്‍ തീര്‍പ്പ് കല്‍പ്പിക്കാനായുള്ളത് 2266 പരാതികളാണ്. ബാലാവകാശ കമ്മീഷന്റെ ആസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം.1677 പരാതികള്‍ ലഭി ച്ചതില്‍ 540 എണ്ണം ഇനിയും പരിഹരിക്കാനുണ്ട്. ബാലാവകാശ കമ്മീഷനിലെ പരാതികളുടെ കാര്യ ത്തില്‍ രാം സ്ഥാന ത്ത് കോഴിക്കോട് ജില്ലയാണ് 1026 പരാതികളാണ് ഇവിടെനിന്നുള്ളത്. കൊല്ലത്ത് നിന്ന് 560 ഉം മലപ്പുറത്ത് നിന്ന് 552 ഉം എറണാകുളത്ത് നിന്ന് 549 പരാതികളുമാണ് കമ്മീഷന്‍ ലഭിച്ചത്.
നിലവില്‍ കമ്മീഷന്‍ അഞ്ച് അംഗങ്ങളാണുള്ളത് ഇതില്‍ നാലുപേര്‍ അംഗങ്ങളും ഒരാള്‍ സെക്രട്ടറിയമാണ്. ആക്ടിങ് ചെയര്‍മാന്റെ ചുമതല വഹിക്കുന്നത് സിജെ ആന്റണിയാണ്. കമ്മീഷന്‍ അംഗത്തിന് ശമ്പളമായി മാത്രം ഒരുലക്ഷ ത്തി എഴുപത്തേഴായിരത്തി മുന്നൂറ്റി അറുപത്തിആറ് രൂപയാണ് നല്‍കുന്നത്. എന്നാല്‍ കമ്മീഷന്റെ പ്രവര്‍ ത്തന ത്തിനായി മാത്രം വ3 തുക ചെലവാക്കുമ്പോഴും പരാതികള്‍ സമയബന്ധിതമായി തീര്‍ പ്പാക്കുന്നതിന് പോലും കമ്മീഷന് കഴിയുന്നില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വിവരാവകാശ പ്രവര്‍ത്തന്‍ അഡ്വക്കേറ്റ് ഡിബി ബിനുവിന് കമ്മീഷന്റെ വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളില്‍ നിന്ന് തന്നെ ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha