ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബിജെപി കൂട്ടു നില്‍ക്കുന്നതായി രമേശ് ചെ്ന്നിത്തല

ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നില്‍ ബിജെപിയും എണ്ണ കമ്ബനികളും തമ്മിലുള്ള ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഇന്ധന വില സര്‍വകാല റിക്കാര്‍ഡിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ഇന്ന് 80 രൂപ കടന്നിരിക്കുകയാണ്. ഡീസലിന് 73 രൂപയിലധികമായി വില.
ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബിജെപി സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. എണ്ണക്കമ്ബനികള്‍ക്ക് നല്‍കുന്ന ഇത്തരം വഴിവിട്ട സഹായങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha