കര്‍ണാടകയില്‍ ഗവര്‍ണര്‍ എടുത്ത നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കര്‍ണാടകയിലെ രാഷ്ട്രീയ സംഭവങ്ങളില്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാക്കിട്ടു പിടുത്തം നടത്തി ഭരണം കയ്യേറാന്‍ ശ്രമം നടക്കുന്നു. ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന് പോറലേല്‍പ്പിക്കുകയാണന്നും നിയമപരമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ ഇക്കാര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മുഖ്യമന്ത്രി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തിലെ സംഭവങ്ങള്‍ ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണെന്ന് പിണറായി വ്യക്തമാക്കി. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്, കര്‍ണാടക നിയമസഭയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha