അന്തേവാസികളായ കുട്ടികളുടെ പ്രതിഷേധം : ആലുവ ജനസേവ ശിശുഭവന്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം താത്കാലികമായി നിര്‍ത്തിവച്ചു

ആലുവ ജനസേവ ശിശുഭവന്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം താത്കാലികമായി നിര്‍ത്തിവച്ചു. അന്തേവാസികളായ കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കുട്ടികള്‍ ശിശുഭവന്റെ മുന്നില്‍ ഇറങ്ങിനിന്ന് ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതോടെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്.
എന്നാല്‍ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍നിന്നും പിന്നോട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ശിശുഭവന്റെ രേഖകള്‍ പ്രകാരം ഇവിടെ 152 കുട്ടികളാണ് ഉണ്ടാവേണ്ടത്. എന്നാല്‍ നിലവില്‍ 52 കുട്ടികള്‍ മാത്രമാണുള്ളത്.
കഴിഞ്ഞ ദിവസം ശിശുഭവനിലെ തമിഴ്‌നാട് സ്വദേശികളായ നാലു കുട്ടികളെ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തുന്നതിനിടെ പിടികൂടിയിരുന്നു. ഇവരെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കൈമാറി. ശിശുഭവന് പലകാര്യങ്ങളിലും വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.
https://www.facebook.com/Malayalivartha