അപൂര്‍വ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു ;ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ അപൂര്‍വ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കൂട്ടാലിട സ്വദേശി ഇസ്‌മയിലും കൊളത്തൂര്‍ സ്വദേശി വേലായുധനുമാണ് മരിച്ചത്. പനി ബാധിച്ച് നിരവധി പേര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
സാംക്രമിക സ്വഭാവമുള്ള ഗുരുതരമായ വൈറസ് ബാധയെന്ന് സംശയിക്കുന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് വിഷയം കൈകാര്യം ചെയ്യുന്നത്. രോഗികളുമായി സമ്ബര്‍ക്കമുണ്ടായ പേരാമ്ബ്ര ആശുപത്രിയിലെ ഒരു സ്‌റ്റാഫ് നഴ്സും ആദ്യം മരിച്ച സാബിത്തിന്റെ മരണാനന്തര ചടങ്ങില്‍ അടുത്തിടപഴകിയ ഒരു ബന്ധുവും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സാബിത്തും സ്വാലിഹും മരിച്ചത് എന്‍സഫിലിറ്റിസ് വിത്ത് മയോക്കാഡൈറ്റിസ് വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുമായി അടുത്ത് ഇടപഴകിയ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പി.പി.ഇ കിറ്റ് ലഭ്യമാക്കാന്‍ ജില്ലാതലത്തില്‍ നടപടിയും ആരംഭിച്ചു. ജില്ലയില്‍ അവധിയില്‍ പോയ എല്ലാ ജീവനക്കാരും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിയില്‍ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha