ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു കേരളത്തില്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു സംസ്ഥാനത്തെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നത്. രാവിലെ 10.10ന് നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി 10.30 ന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2018ല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
11.15ന് ആദിശങ്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം നെടുന്പാമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 11.40ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്കു പോകും. ഉച്ചയ്ക്ക് ഒന്നിനു ക്ഷേത്ര ദര്‍ശനം നടത്തും. തിരികെ 5.15ന് ഹെലികോപ്ടറില്‍ കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലേക്കു തിരിക്കും. 5.50ന് നേവല്‍ എയര്‍പോര്‍ട്ടിലെത്തുന്ന അദ്ദേഹം 5.55ന് വിജയവാഡയിലേക്കു തിരിക്കും.
https://www.facebook.com/Malayalivartha