കേരളാ കോണ്‍ഗ്രസ് (എം ) യു.ഡി.എഫിലേക്ക്... രാഹുല്‍ ഗാന്ധി, ജോസ് കെ. മാണിയുമായി നടത്തിയ ചര്‍ച്ചയാണ് മുന്നണി പ്രവേശനത്തിന് വഴിത്തിരിവായത്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യു.ഡി.എഫിന് തന്നെ. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജോസ് കെ.മാണിയും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയാണ് കേരളാ കോണ്‍ഗ്രസിന്റെ മടങ്ങിവരവിന് വഴിത്തിരിവായത്. എല്‍.ഡി.എഫിലേക്ക് പോകാന്‍ കെ.എം മാണി തയ്യാറായതോടെ യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ നേരിട്ട് ഇടപെട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. തുടര്‍ന്നാണ് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ രാഹുല്‍ഗാന്ധിയെ കണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയത്.
ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയെ കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ കുരുക്കിലാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം മുന്നണി വിട്ടത്. ഇരുമുന്നണികളോടും അകലം പാലിച്ച് കഴിയുകയായിരുന്നു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിപ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് മുമ്പ് കെ.എം മാണി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നതോടെ അതിന് മുമ്പ് നിലപാട് വ്യക്തമാക്കുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നേരിട്ട് കെ.എം മാണിയെ കണ്ട് പിന്തുണ തേടിയിരുന്നു. അപ്പോഴും സി.പി.ഐ കേരളാ കോണ്‍ഗ്രസിന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് തടസ്സം നിന്നു. പലപ്പോഴും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തി.
https://www.facebook.com/Malayalivartha