ചെങ്ങന്നൂരില്‍ കേരളകോണ്‍ഗ്രസ് യു.ഡി.എഫിനൊപ്പം; കെ.എം മാണി ഔദ്യോഗിക പ്രഖ്യാപനം നടത്തി; യു.ഡി.എഫ് നേതാക്കളെല്ലാം കഴിഞ്ഞ ദിവസം കെ.എം മാണിയുടെ പാലായിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് (എം) യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിച്ചു. പാര്‍ട്ടി ഉപസമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ദേശീയ തലത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തത്. രാജ്യത്തെ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പോലും കര്‍ഷകര്‍ക്കില്ല. അതുകൊണ്ടാണ് സമദൂരം കൈവിട്ട് യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം രാഹുല്‍ ഗാന്ധി , ജോസ് കെ.മാണി എം.പിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയും പി.ജെ ജോസഫിന്റെ സമ്മര്‍ദ്ദവുമാണ് വീണ്ടും പഴയ പാളയത്തിലേക്ക് മടങ്ങാന്‍ കേരളാ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു. ചെങ്ങന്നൂരില്‍ മൂവായിരത്തിലധികം വോട്ടാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ പ്രദേശങ്ങളിലാണ് പാര്‍ട്ടിക്ക് സ്വാധീനമുള്ളത്. കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വിജയം നിര്‍ണയിക്കുന്നതില്‍ പ്രധാനമല്ലെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കംവിശ്വന്‍ പറയുന്നത്.
കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ എന്നിവര്‍ കെ.എം മാണിയുടെ പാലായിലെ വീട്ടിലെത്തി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് പാര്‍ട്ടി ഉപസമിതി ചേരുമെന്നും അതിന് ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് നേതാക്കളെ കെ.എം മാണി അറിയിച്ചത്. ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസിനെ തന്നെ ചില നേതാക്കള്‍ കെ.എം മാണിയെ കുരുക്കിയതിനെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടിരുന്നത്.
https://www.facebook.com/Malayalivartha