വീടിനുള്ളിലേയ്ക്ക് വിശ്രമിക്കാൻ കയറിയ വവ്വാൽ കാരണം ഉറക്കം നഷ്ടപ്പെട്ട് കൊച്ചിയിലെ ഒരു കുടുംബം

നിപ പനിയുടെ ഭീതി നിലനില്‍ക്കെ വീട്ടിലേക്ക് പറന്നു കയറിയ വവ്വാല്‍ ഒരു കുടുംബത്തിന്റെ ഉറക്കം കെടുത്തി. ചുള്ളിക്കല്‍ സ്വദേശി റഹീമിന്റെ വീട്ടിലാണ് വിശ്രമിക്കാന്‍ ഇടം തേടി വവ്വാല്‍ എത്തിയത്. ഇതോടെ വീട്ടുകാര്‍ ഭീതിയിലായി. വീടിനുള്ളിലേക്ക് പറന്ന് കയറിയ വവ്വാല്‍ റഹീമിന്റെ മുറിക്കുള്ളില്‍ ഇരിപ്പുറപ്പിച്ചു. നിപ പകര്‍ച്ചപനിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
വവ്വാലിന്റെ കാഷ്ഠവും മറ്റും ശ്രദ്ധിക്കണമെന്നും വവ്വാലിനെ ഓടിച്ചു വിടുവാനും അധികൃതര്‍ പറഞ്ഞു.ഇതോടെ വീട്ടുകാര്‍ വവ്വാലിനെ വീടിനു പുറത്താക്കുവാന്‍ ശ്രമം നടത്തിയെങ്കിലും വവ്വാല്‍ പുറത്തേക്ക് പോകുവാന്‍ കൂട്ടാക്കിയില്ല.ഇതോടെ വവ്വാലിരിക്കുന്ന മുറി അടച്ചിട്ട് ഉറക്കമില്ലാതെ വീട്ടുകാരും വീട്ടില്‍ കുത്തിയിരിന്നു. നേരം വെളുക്കുമ്പോൾ വവ്വാല്‍ പറന്നു പോകുമെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍.
https://www.facebook.com/Malayalivartha