റോഡു പണിക്കെത്തിയ തമിഴ്‌നാട് സ്വദേശിക്കും നിപ സ്ഥിരീകരിച്ച, നിപ അയല്‍ സംസ്ഥാനങ്ങളിലേക്കും പരക്കുന്നുവെന്ന് റിപ്പോര്‍ട്ട്...

കേരളത്തില്‍ 15 പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ അയല്‍ സംസ്ഥാനങ്ങളിലേയ്ക്കും നിപ പരക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ റോഡുപണിയ്ക്ക് എത്തിയ തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശി പെരിയസാമി(40) നാണ് നിപ്പ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിപ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് നിപ ബാധയെന്ന് സംശയമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മംഗുളൂരുവില്‍ 75 കാരനും 20 കാരിക്കുമാണ് വൈറസ് ബാധയേറ്റതായി സംശയിക്കുന്നത്. ഇവര്‍ ഇരുവരും കേരളത്തില്‍ എത്തിയിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha