മോഹനന്‍ വൈദ്യര്‍ക്കെതിരെ പോസ്‌റ്റിട്ടാല്‍ എന്നെയങ്ങ് തീര്‍ത്ത് കളയുമെന്നൊക്കെ ധ്വനിപ്പിച്ച് കൊണ്ട് ഇന്‍ബോക്‌സില്‍ തെറി വിളിച്ചുള്ള ഭീഷണി ; ഡോക്ടര്‍ ഷിംന അസീസിനു നേരെ ഭീക്ഷണി

മോഹനന്‍ വൈദ്യരുടെ മാങ്ങ തിന്നല്‍ നാടകത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഷിംന അസീസിന് നേര്‍ക്ക് ഭീഷണി. മോഹനന്‍ വൈദ്യറീ വിമർശിച്ച് ഇനി പോസ്റ്റിട്ടാൽ വച്ചേക്കില്ലെന്നാണ് ഭീക്ഷണി.
നിപ വൈറസ് ബാധയ്‌ക്കെതിരെ തെറ്റിദ്ധാരണജനകമായ സന്ദേശം പ്രചരിപ്പിച്ച മോഹനന്‍ വൈദ്യര്‍ക്കെതിരെ യുവ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക് ശക്തമായ പ്രതിരോധം ഉയര്‍ത്തിയിരുന്നു. ഇന്‍ഫോ ക്ലിനിക്കില്‍ സജീവമായ ഡോക്ടറാണ് ഡോ. ഷിംന അസീസ്. സോഷ്യല്‍ മീഡിയയിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് മോഹനന്‍ വൈദ്യരുടേയും ജേക്കബ് വടക്കുംചേരിയുടേയും തട്ടിപ്പ് പൊളിച്ച് കാട്ടാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ഡോ. ഷിംന അസീസും ഡോ. ജിനേഷ് പിഎസുമെല്ലാം അക്കൂട്ടത്തിലുണ്ട്. മോഹനന്‍ വൈദ്യരുടെ മാങ്ങ തിന്നല്‍ നാടകത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഷിംന അസീസിന് നേര്‍ക്ക് ഭീഷണി ഉയര്‍ന്നിരിക്കുന്നു. ഇനി പോസ്റ്റിട്ടാല്‍ വെച്ചേക്കില്ലെന്നാണ് ഭീഷണി. ഭീഷണിക്കൊപ്പം അസഭ്യവുമുണ്ട്. വധഭീഷണിയുടെ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ഷോട്ട് സഹിതം ഡോ. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഡോ. ഷിംന വ്യക്തമാക്കി.
ഡോ. ഷിംനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
ഇന്ന് രാവിലെ എനിക്ക് കിട്ടിയ മെസേജാണിത്. മോഹനന്‍ വൈദ്യര്‍ക്കെതിരെ പോസ്‌റ്റിട്ടാല്‍ എന്നെയങ്ങ് തീര്‍ത്ത് കളയുമെന്നൊക്കെ ധ്വനിപ്പിച്ച് കൊണ്ട് ഇന്‍ബോക്‌സില്‍ തെറി വിളിച്ചുള്ള ഭീഷണി ഒരു സ്‌ത്രീ എന്ന നിലയിലും, വ്യക്‌തി എന്ന നിലയിലും, ജനങ്ങളെ ആരോഗ്യപരമായി ബോധവല്‍ക്കരിക്കുന്നതില്‍ വ്യാപൃതയായ ഒരു ഡോക്‌ടര്‍ എന്ന നിലയിലും എനിക്ക് അപമാനകരമാണ്.
ഈ മെസേജില്‍ കാണുന്ന വ്യക്‌തിയെ നേരിട്ടറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍, ദയവായി ഇത് ആ വ്യക്‌തി തന്നെയാണോ അതോ മറ്റാരുടെയെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്ത ഫേക് പ്രൊഫൈലാണോ എന്ന് ഒന്നുറപ്പ് വരുത്തി തരണം. (പ്രൊഫൈല്‍ ലിങ്ക് ഇതാണ് : https://www.facebook.com/jaser.shah.5 ). ഈ സ്‌ക്രീന്‍ ഷോട്ടുകളുമായി ലോക്കല്‍ പോലീസ് സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും ഇന്ന് തന്നെ പരാതിപ്പെടാനാണ് തീരുമാനം. പരാതി നല്‍കിയതിനു ശേഷം വിവരങ്ങള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യാം.
തെറിവിളികളും ഭീഷണികളുമായി വരുന്ന എല്ലാവരോടും ഇത് തന്നെയായിരിക്കും സമീപനം.
https://www.facebook.com/Malayalivartha