ബസില്‍ യുവതിയും യുവാവും തമ്മില്‍ സീറ്റ് തര്‍ക്കം ; യുവതിയുടെ ഭര്‍ത്താവ് യാത്രക്കാരന്റെ തലയടിച്ചു പൊട്ടിച്ചു !

വെഞ്ഞാറമൂട് കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയുമായി സീറ്റിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. വര്‍ക്കല പിച്ചകശേരിയില്‍ സുരേഷിനാണ് (38) പരുക്കേറ്റത്.
ബസിലുണ്ടായ തര്‍ക്കത്തെപ്പറ്റി യുവതി ഫോണിലൂടെ ഭര്‍ത്താവിനെ അറിയിച്ചു. ബസ് വെഞ്ഞാറമൂട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സുരേഷ് ബസില്‍ നിന്നിറങ്ങി. അവിടെ കാത്തുനിന്ന യുവതിയുടെ ഭര്‍ത്താവ് ഇരുമ്പുകമ്പിയുപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നു.
പനവൂര്‍ വെള്ളാഞ്ചിറ നാസിം മന്‍സിലില്‍ നാസിമിനെ (26) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ സുരേഷിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha