റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് കറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മാനിപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ദേഹത്ത് കയറി യുവാവ് മരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ഓമശേരിയില്‍ ഓട്ടോ ഡ്രൈവറായ അമ്പലത്തിങ്ങല്‍ ഭഗവതി കണ്ടത്തില്‍ കോയാലിയുടെ മകന്‍ അബ്ദുസലാം (40) ആണ് മരിച്ചത്.
കൂടരഞ്ഞി കോഴിക്കോട് റൂട്ടിലോടുന്ന ഫാന്‍സി ബസാണ് ഇയാളെ ഇടിച്ചത്. ഓട്ടോ നിര്‍ത്തി ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് ഒരു പേപ്പര്‍ വാങ്ങി പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇദ്ദേഹം ഉടുത്തിരുന്ന മുണ്ട് തടഞ്ഞ് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിലത്ത് വീണ ഇയാളുടെ ദേഹത്ത് ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍. ആത്തിക്കയാണ് അബ്ദുസലാമിന്‍റെ ഭാര്യ. മക്കള്‍: മുഹമ്മദ് നസീഫ്, മുഹമ്മദ് നഹീം, ഫാത്തിമ നസീഹ. മയ്യത്ത് നിസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ച് മണിക്ക് ഓമശേരി വേനപ്പാറ റോഡിലുള്ള ചോലക്കല്‍ ജുമാ മസ്ജിദിൽ നടക്കും.
https://www.facebook.com/Malayalivartha