നിപ്പ വൈറസ് നിയന്ത്രണ വിധേയമായി; ആകെ മരിച്ചത് 12 പേര്‍; ചികിത്സയിലുള്ളത് മൂന്ന് പേര്‍; ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിയെന്നും ആരോഗ്യമന്ത്രി

ആശങ്കപ്പെട്ടതുപോലെ നിപ്പ പടരുന്നില്ലെന്നും രോഗം നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെയും ഇന്നുമായി പരിശോധനയ്ക്കയച്ച ഒന്നൊഴികെ എല്ലാം 21 പേരുടെ സ്രവങ്ങളാണ് ഇന്നലെ പരിശോധനയ്ക്കയച്ചത്. പേരാമ്പ്ര സഹകരണ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കും നിപ്പ ഇല്ലെന്ന് കണ്ടെത്തി. രക്തപരിശോധനാ ഫലം നെഗറ്റീവാണ്. പനിയെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്.നിലവില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ്പ ബാധിച്ച് 12 പേരാണ് മരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ മരിച്ച സാബിത്തിനെയും നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍പ്പെടുത്തും. സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ കേസില്‍ തന്നെ നിപ്പ വൈറസ് കണ്ടെത്താനായതിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചുവെന്നും മന്ത്രി ശൈലജ പറഞ്ഞു.
അതേസമയം മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് രോഗികള്‍ക്ക് കൊടുത്ത് തുടങ്ങിയിട്ടുണ്ട്. നിപ്പ വൈറസിനുള്ള 50 ഡോസ് മരുന്നുകള്‍ ഓസ്‌ട്രേലിയയില്‍ നിന്നും എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കാലിക്കറ്റ്, ആരോഗ്യസര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha