നിപ വൈറസ് ബാധയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം ; ഭോപ്പാലിലെ പരിശോധനയില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല

നിപ വൈറസിന്‍റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ പരിശോധനയില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവാണ്.
വവ്വാലുകളുടേതും പന്നികളുടേതുമടക്കം 21 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇവയുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് മൃഗക്ഷേമ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച സാമ്ബിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധനക്കയക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha