അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു ; സംഭവം കോടതയില്‍ ഹാജരാക്കുന്നതിനിടെ

അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു. കാരറ സ്വദേശി വീനസ് ആണ് ഓടി രക്ഷപ്പെട്ടത്. കേസിലെ എല്ലാ പ്രതികളെയും ഇന്ന് കോടതയില്‍ ഹാജരാക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.
പൊലീസ് വാഹനത്തില്‍ നിന്നും മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ ഇറക്കുന്നതിനിടെയാണ് സംഭവം. ഓടിപ്പോയ പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.
പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ ഷോളയൂര്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. 19ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha